മഹിള കോണ്‍ഗ്രസ്: ഭാരവാഹിപ്പട്ടികയ്ക്ക് എഐസിസി അംഗീകാരം, ജെബി മേത്തര്‍ തുടരും

(www.kl14onlinenews.com)
(07-April-2023)

മഹിള കോണ്‍ഗ്രസ്: ഭാരവാഹിപ്പട്ടികയ്ക്ക് എഐസിസി അംഗീകാരം, ജെബി മേത്തര്‍ തുടരും
ന്യൂഡല്‍ഹി: കേരളത്തിലെ മഹിള കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹിപ്പട്ടികയ്ക്ക് എഐസിസിയുടെ അംഗീകാരം ലഭിച്ചു.നാല് വൈസ് പ്രസിഡന്റുമാരും 18 ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റായി ജെബി മേത്തര്‍ എംപി തുടരും. മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ നിര്‍വാഹക സമിതി അംഗങ്ങളായി തുടരും. ജില്ലാ പ്രസിഡന്റുമാരുടെ പേരുകളും പ്രഖ്യാപിച്ചു.

ജില്ലാ പ്രസിഡന്റുമാര്‍: ഗായത്രി വി നായര്‍ (തിരുവനന്തപുരം), ഫേബ എല്‍ സുദര്‍ശനന്‍ (കൊല്ലം), രജനി പ്രദീപ് (പത്തനംതിട്ട), ബബിത ജയന്‍ (ആലപ്പുഴ), ബെറ്റി ടോജോ ചെറ്റേറ്റുകുളം (കോട്ടയം), മിനി സാബു (ഇടുക്കി), സുനീല സിബി (എറണാകുളം), ടി നിര്‍മല (തൃശൂര്‍), സിന്ധു രാധാകൃഷ്ണന്‍ (പാലക്കാട്), പി ഷഹര്‍ബന്‍ (മലപ്പുറം), ഗൗരി പുതിയേത്ത് (കോഴിക്കോട്), ജിനി തോമസ് (വയനാട്), ശ്രീജ മഠത്തില്‍ (കണ്ണൂര്‍), മിനി ചന്ദ്രന്‍ (കാസര്‍കോട്).
വൈസ് പ്രസിഡന്റുമാര്‍: ആര്‍ ലക്ഷ്മി, യു വഹീദ, രജനി രാമാനന്ദ്, വി കെ മിനിമോള്‍. ജനറല്‍ സെക്രട്ടറിമാര്‍: ബിന്ദു ചന്ദ്രന്‍, ഷീബ രാമചന്ദ്രന്‍, ബിന്ദു സന്തോഷ് കുമാര്‍, എല്‍ അനിത, ഗീത ചന്ദ്രന്‍, ലാലി ജോണ്‍, ജയലക്ഷ്മി ദത്തന്‍, രമ തങ്കപ്പന്‍, രാധാ ഹരിദാസ്, ആര്‍ രശ്മി, എസ് ഷാമില ബീഗം, സുബൈദ മുഹമ്മദ്, സൈബ താജുദ്ദീന്‍, സുജ ജോണ്‍, നിഷ സോമന്‍, ഉഷ ഗോപിനാഥ്, സുനിത വിജയന്‍. ട്രഷറര്‍: പ്രേമ അനില്‍ കുമാര്‍.

Post a Comment

Previous Post Next Post