വിചാരണ തീരുംവരെ കേരളത്തിൽ ചികിത്സ അനുവദിക്കാനുള്ള മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതിയിൽ

(www.kl14onlinenews.com)
(04-Mar-2023)

വിചാരണ തീരുംവരെ കേരളത്തിൽ ചികിത്സ അനുവദിക്കാനുള്ള മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതിയിൽ
ന്യൂ​ഡ​ൽ​ഹി: വി​ചാ​ര​ണ തീ​രും​വ​രെ കേ​ര​ള​ത്തി​ൽ ചി​കി​ത്സ അ​നു​വ​ദി​ക്കാ​നു​ള്ള അ​പേ​ക്ഷ​യു​മാ​യി പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി സു​പ്രീം​കോ​ട​തി​യി​ൽ.
സു​പ്രീം​കോ​ട​തി 2014ൽ ​ജാ​മ്യം അ​നു​വ​ദി​ച്ച​പ്പോ​ൾ മു​ന്നോ​ട്ടു​വെ​ച്ച വ്യ​വ​സ്ഥ​ക​ളി​ൽ ജ​ന്മ​നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഇ​ള​വ് ചെ​യ്യ​ണ​മെ​ന്ന് മ​അ്ദ​നി ബോ​ധി​പ്പി​ച്ചു. നാ​ലു മാ​സ​ത്തി​ന​കം തീ​ർ​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​ക്ക് ഉ​റ​പ്പു​ന​ൽ​കി​യ വി​ചാ​ര​ണ എ​ട്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​ന്തി​മ​വാ​ദ​ത്തി​നെ​ടു​ക്കാ​തെ നീ​ണ്ടു​പോ​വു​ക​യാ​ണ്.

ആ​രോ​ഗ്യാ​വ​സ്ഥ മോ​ശ​മാ​യി ബം​ഗ​ളൂ​രു​വി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ന് സ​മാ​ന​മാ​യ സ്ഥി​തി​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി വി​ചാ​ര​ണ മ​ന്ദ​ഗ​തി​യി​ൽ നീ​ങ്ങു​ന്ന​തി​ന്റെ കെ​ടു​തി വി​വ​രി​ച്ച മ​അ്ദ​നി വ​ള​രെ മു​​മ്പെ സു​പ്രീം​കോ​ട​തി ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ളും അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ചു.

അതേസമയം,
പിഡിപി പന്തം കൊളുത്തി പ്രകടനം ഇന്ന് ഉപ്പളയിൽ

ഉപ്പള : മഅദനി യുടെ ജീവൻ രക്ഷിക്കുക സർക്കാർ അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് ആറ് മണിക്ക് ഉപ്പള ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു

നീണ്ട ജയിൽ വാസവും  വേണ്ടചികിസയും ലഭ്യമാകാത്തതിന്റെ പേരിൽ രോഗം മൂര്ചിച്ചുവരുകയാണ്  നിലവിൽ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ഉള്ളതായി ഡോക്ടർമാർ  പരിശോധനയിൽ കണ്ടെത്തിറ്റുണ്ട്

അടിയന്തിര ശാസ്ത്രകൃയ വേണമെന്നാണ് നിർദേശം  അല്ലാത്ത പക്ഷം ശരീരം തീർത്തും നിശ്ചലമാകുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്

ഈ സാഹചര്യത്തിൽ മഅദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ ഇടപെടുക   പന്തം കൊളുത്തി പ്രകടനം സൂചനമാത്രമാണെന്നും  കേരള കർണാടക അതിർത്തി റോഡ് ഉപരോധമടക്കം വരും നാളുകളിൽ  നടത്തുമെന്നും നേതാക്കൾ അറിയിച്ചു
Post a Comment

Previous Post Next Post