വിചാരണ തീരുംവരെ കേരളത്തിൽ ചികിത്സ അനുവദിക്കാനുള്ള മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതിയിൽ 2033

(www.kl14onlinenews.com)
(04-Mar-2023)

വിചാരണ തീരുംവരെ കേരളത്തിൽ ചികിത്സ അനുവദിക്കാനുള്ള മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: വി​ചാ​ര​ണ തീ​രും​വ​രെ കേ​ര​ള​ത്തി​ൽ ചി​കി​ത്സ അ​നു​വ​ദി​ക്കാ​നു​ള്ള അ​പേ​ക്ഷ​യു​മാ​യി പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി സു​പ്രീം​കോ​ട​തി​യി​ൽ.
സു​പ്രീം​കോ​ട​തി 2014ൽ ​ജാ​മ്യം അ​നു​വ​ദി​ച്ച​പ്പോ​ൾ മു​ന്നോ​ട്ടു​വെ​ച്ച വ്യ​വ​സ്ഥ​ക​ളി​ൽ ജ​ന്മ​നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഇ​ള​വ് ചെ​യ്യ​ണ​മെ​ന്ന് മ​അ്ദ​നി ബോ​ധി​പ്പി​ച്ചു. നാ​ലു മാ​സ​ത്തി​ന​കം തീ​ർ​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​ക്ക് ഉ​റ​പ്പു​ന​ൽ​കി​യ വി​ചാ​ര​ണ എ​ട്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​ന്തി​മ​വാ​ദ​ത്തി​നെ​ടു​ക്കാ​തെ നീ​ണ്ടു​പോ​വു​ക​യാ​ണ്.

ആ​രോ​ഗ്യാ​വ​സ്ഥ മോ​ശ​മാ​യി ബം​ഗ​ളൂ​രു​വി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ന് സ​മാ​ന​മാ​യ സ്ഥി​തി​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി വി​ചാ​ര​ണ മ​ന്ദ​ഗ​തി​യി​ൽ നീ​ങ്ങു​ന്ന​തി​ന്റെ കെ​ടു​തി വി​വ​രി​ച്ച മ​അ്ദ​നി വ​ള​രെ മു​​മ്പെ സു​പ്രീം​കോ​ട​തി ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ളും അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ചു.


Post a Comment

Previous Post Next Post