(www.kl14onlinenews.com)
(04-Mar-2023)
വിചാരണ തീരുംവരെ കേരളത്തിൽ ചികിത്സ അനുവദിക്കാനുള്ള മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: വിചാരണ തീരുംവരെ കേരളത്തിൽ ചികിത്സ അനുവദിക്കാനുള്ള അപേക്ഷയുമായി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി സുപ്രീംകോടതിയിൽ.
സുപ്രീംകോടതി 2014ൽ ജാമ്യം അനുവദിച്ചപ്പോൾ മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ ജന്മനാട്ടിലേക്ക് പോകാൻ ഇളവ് ചെയ്യണമെന്ന് മഅ്ദനി ബോധിപ്പിച്ചു. നാലു മാസത്തിനകം തീർക്കുമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിക്ക് ഉറപ്പുനൽകിയ വിചാരണ എട്ടു വർഷം കഴിഞ്ഞിട്ടും അന്തിമവാദത്തിനെടുക്കാതെ നീണ്ടുപോവുകയാണ്.
ആരോഗ്യാവസ്ഥ മോശമായി ബംഗളൂരുവിൽ വീട്ടുതടങ്കലിന് സമാനമായ സ്ഥിതിയിലാണ്. വർഷങ്ങളായി വിചാരണ മന്ദഗതിയിൽ നീങ്ങുന്നതിന്റെ കെടുതി വിവരിച്ച മഅ്ദനി വളരെ മുമ്പെ സുപ്രീംകോടതി നടത്തിയ വിമർശനങ്ങളും അപേക്ഷയോടൊപ്പം സമർപ്പിച്ചു.
إرسال تعليق