വനിതാ പ്രീമിയർ ലീഗ് ഇന്നു മുതൽ; ഉദ്ഘാടനപ്പോരിൽ മുംബൈ ഗുജറാത്തിനെതിരേ

(www.kl14onlinenews.com)
(04-Mar-2023)

വനിതാ പ്രീമിയർ ലീഗ് ഇന്നു മുതൽ; ഉദ്ഘാടനപ്പോരിൽ മുംബൈ ഗുജറാത്തിനെതിരേ
വനിതാ ക്രിക്കറ്റിൽ വൻ മാറ്റങ്ങൾക്കു വഴിതുറന്നേക്കാവുന്ന പ്രഥമ വനിതാ പ്രീമിയർ ലീഗിന് ഇന്നു തുടക്കം. ഇന്നു രാത്രി 7:30-ന് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയന്റ്‌സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഉദ്ഘാടന മത്സരം.

റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു, ഡൽഹി ക്യാപിറ്റൽസ്, യുപി വാരിയേഴ്‌സ് എന്നിവരാണ് ലീഗിൽ മാറ്റുരയ്ക്കുന്ന മറ്റു ടീമുകൾ. ഡി.വൈ. പാട്ടീൽ സ്‌റ്റേഡിയത്തിനു പുറമേ ബ്രാബോൺ സ്‌റ്റേഡിയത്തിലും മത്സരങ്ങൾ അരങ്ങേറും. മൊത്തം 23 മത്സരങ്ങളാണ് ലീഗ് റൗണ്ടിൽ. പുരുഷ ഐ.പി.എല്ലിനെ അപേക്ഷിച്ചു ഡബ്ല്യു.പി.എല്ലിൽ പ്ലേ ഓഫിലേക്ക് മൂന്നു ടീമുകൾക്കു മാത്രമാണ് അവസരം ലഭിക്കുക. പുരുഷ ഐ.പി.എല്ലിൽ പോയിന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാർക്ക് അവസരം ലഭിക്കും.

ആദ്യ രണ്ടു സ്ഥാനക്കാർ ആദ്യ പ്ലേ ഓഫിൽ ഏറ്റുമുട്ടും.ജയിക്കുന്നവർ ഫൈനലിൽ കടക്കും. മൂന്നും നാലും സ്ഥാനക്കാർ എലിമിനേറ്ററിലാണ് കൊമ്പുകോർക്കുന്നത്. അതിൽ ജയിക്കുന്നവർ രണ്ടാം പ്ലേ ഓഫിലേക്കു മുന്നേറും. അവിടെ ആദ്യ പ്ലേ ഓഫിൽ തോറ്റവരും എലിമിനേറ്റർ ജയിച്ചവരും തമ്മിൽ ഏറ്റുമുട്ടും. വിജയികൾ കലാശപ്പോരിന് അർഹത നേടും.

Post a Comment

Previous Post Next Post