വിസ്മയ കാഴ്ചകളൊരുക്കി മുഹിമ്മാത്ത് എക്സ്പോ

(www.kl14onlinenews.com)
(04-Mar-2023)

വിസ്മയ കാഴ്ചകളൊരുക്കി മുഹിമ്മാത്ത് എക്സ്പോ
പുത്തിഗെ :ത്വാഹിർ തങ്ങൾ ഉറൂസ് ഭാഗമായി എസ്.എസ്.എഫ് ദഅവ സെക്ടർ ഒരുക്കിയ എക്സ്പോ ശ്രദ്ധേയമാകുന്നു.ഔപചാരിക ഉദ്ഘാടനം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഷ്‌റഫ് കർള നിർവഹിച്ചു .എം അന്തുഞ്ഞി മൊഗർ ,സയ്യിദ് അബ്ദുൽ കരീം അൽ ഹാദി,കന്തൽ സൂപ്പി മദനി ,അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ,മൂസ സഖാഫി കളത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.
ഡിജിറ്റൽ കാലത്ത് വളർന്ന് വരുന്ന സമൂഹത്തിനെ പരിചയപെടുത്തുന്ന പ്രൊജക്ടുകൾ, മനുഷ്യ ശരീരത്തിലെ യഥാർത്ഥ അവയവങ്ങൾ, ശിശു തുടങ്ങിയ കാഴ്ചകൾ ,മുഹിമ്മാത്ത് വിദ്യാർത്ഥികളുടെ റോബർട്ട്‌,വാട്ടർ പ്ലാന്റ് പുതിയ ശാസ്ത്ര കണ്ടുപിടുത്തങ്ങളും, വരകൾ കൊണ്ട് വിസ്മയം ഒരുക്കിയ കാലിഗ്രഫി ഹബ്, ലോക റെക്കോർഡ് സ്വന്തമാക്കിയ മുഹിമാത്ത് വിദ്യാർത്ഥിയുടെ വിസ്മയ സിദ്ധികൾ, പുരാതന വസ്തുക്കൾ, ബ്രയിൽ ലിപിയിലൂടെയുള്ള ഖുർആൻ പാരായണം, മെക്കാനിക് ,ഹിജാമ തുടങ്ങിയ വിത്യസ്തമർന്ന വിസ്മയ കാഴ്ചകൾ കൊണ്ട് എക്സ്ബിഷൻ ശ്രദ്ധേയമാകുന്നു.

ഫോട്ടോ :മുഹിമ്മാത്ത് എസ്കപോ ഉത്ഘാടനം ജില്ലാ പഞ്ചാത്ത് അംഗം അഷ്‌റഫ് കർള നിർവഹിക്കുന്നു

Post a Comment

Previous Post Next Post