ബ്യൂട്ടി പാര്‍ലറില്‍ ലഹരി കച്ചവടം, ആവശ്യക്കാരിലേറെയും യുവതികള്‍; ഷീല വിറ്റത് കഞ്ചാവിനേക്കാള്‍ പത്തിരട്ടി വീര്യമുള്ള സ്റ്റാംപുകള്‍

(www.kl14onlinenews.com)
(01-Mar-2023)

ബ്യൂട്ടി പാര്‍ലറില്‍ ലഹരി കച്ചവടം, ആവശ്യക്കാരിലേറെയും യുവതികള്‍; ഷീല വിറ്റത് കഞ്ചാവിനേക്കാള്‍ പത്തിരട്ടി വീര്യമുള്ള സ്റ്റാംപുകള്‍
തൃശൂര്‍ ചാലക്കുടിയില്‍ ലഹരിവില്‍പ്പനക്കാരിയായ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ എക്‌സൈസ് കുടുക്കിയത് കൃത്യമായ നീരീക്ഷണത്തിന് ഒടുവില്‍. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഷി സ്‌റ്റൈയില്‍' പാര്‍ലറിന്റെ ഉടമയായ ഷീല സണ്ണിയെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുകള്‍ പിടിച്ചെടുത്തിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ വരുന്ന യുവതികള്‍ക്കു വില്‍ക്കാന്‍ വേണ്ടിയാണ് സ്റ്റാംപുകളെന്ന് ഷീല എക്‌സൈസിനോട് സമ്മതിച്ചു. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് എക്‌സൈസ്.

നേരത്തെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു 51കാരിയായ ഷീല. ഇവരുടെ പാര്‍ലറിലെത്തുന്ന ചിലര്‍ ഏറെ സമയം ചിലവഴിക്കുന്നതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇതിനിടെ ഇവരുടെ പാര്‍ലറിലും ഇരുചക്രവാഹനത്തിലും പരിശോധന നടത്തുകയായിരുന്നു. ലഹരി സ്റ്റാംപുകള്‍ ഇരുചക്ര വാഹനത്തില്‍ നിന്നാണ് എക്‌സൈസ് കണ്ടെത്തിയത്. കോടശ്ശേരി നായരങ്ങാടി സ്വദേശിനിയാണ് ഷീല.

ഷീലയില്‍ നിന്ന് എക്‌സൈസ് പിടികൂടിയ എല്‍എസ്ഡി സ്റ്റാംപുകള്‍ക്ക് കഞ്ചാവിനേക്കാള്‍ പത്തിരട്ടി വീര്യമുണ്ട്. 12 സ്റ്റാംപുകളാണ് പിടിച്ചെടുത്തത്. ഷീലയുടെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എസ് ഐ. കെ എസ് സതീശ നേതൃത്വം നല്‍കിയ സംഘത്തില്‍ പ്രിവന്റീസ് ഓഫീസര്‍ ജയദേവന്‍, വനിതാ എക്‌സൈസ് ഓഫീസര്‍മാരായ രജിത, സിജി എന്നിവരും ഉണ്ടായിരുന്നു.


Post a Comment

أحدث أقدم