(www.kl14onlinenews.com)
(01-Mar -2023)
ചെറുവത്തൂർ: പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന ഫാം കാർണിവൽ ശ്രദ്ധേയമാകുന്നു. കാര്‍ഷിക രംഗത്തെ വൈവിധ്യങ്ങള്‍ കണ്ടു മനസിലാക്കുന്നതിനോടൊപ്പം നൂതന കൃഷിയില്‍ പരിശീലനം കൂടി ലഭ്യമാക്കുന്ന തരത്തിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്. ഒരാഴ്ച നീണ്ടു നിന്ന കാര്‍ണിവല്‍ ഇന്ന് സമാപിക്കും.
മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരുക്കിയിട്ടുള്ള മേളയില്‍ വിവിധ തരം പക്ഷികള്‍, മല്‍സ്യങ്ങള്‍ , കാര്‍ഷിക യന്ത്രങ്ങൾ, ഇവയെല്ലാമാണ് മുഖ്യ ആകര്‍ഷണം. ഒപ്പം വ്യത്യസ്ത തരം പഴങ്ങളുടെയും വിത്തുകളുടെയും വില്‍പ്പനയുമുണ്ട്. വിഞ്ജാനത്തിനൊപ്പം വിനോദം കൂടി കോര്‍ത്തിണക്കിയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.
ദിവസേന ആയിരക്കണക്കിനാളുകളാണ് കാര്‍ണിവല്‍ കാണാനെത്തുന്നത്. ദിവസവും രാവിലെ ഒമ്പതു മുതൽ രാത്രി പത്തുവരെയാണ് പ്രദർശനം. വിവിധ കലാകാരന്മാരെ കോര്‍ത്തിണക്കി കൊണ്ടുള്ള കലാപരിപാടികളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. വൈകിട്ട് മൂന്നിന് സമാപന പരിപാടിയിൽ മാധ്യമപ്രവർത്തകരെ ആദരിക്കും.
إرسال تعليق