ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും വർധിപ്പിച്ചു; പുതിയ വില പ്രാബല്യത്തിൽ

(www.kl14onlinenews.com)
(01-Mar-2023)

ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും വർധിപ്പിച്ചു; പുതിയ വില പ്രാബല്യത്തിൽ
ഡൽഹി :
ഇരുട്ടടിയായി പാചക വാതക വിലയിൽ വൻ വർദ്ധനവ്. ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടും. ഗാർഹിക സിലിണ്ടറിന് വില 1110 രൂപയും വാണിജ്യ സിലിണ്ടറിന് 2124 രൂപയുമായി. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ഇതോടെ 14.2 കിലോ വരുന്ന ഗാര്‍ഹിക സിലിണ്ടറിന് ഡല്‍ഹിയില്‍ 1,103 രൂപയും കേരളത്തില്‍ 1,110 രൂപയുമായി. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന്റെ വില 351 രൂപ കൂടി 2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റേത് ഉള്‍പ്പെടെ വില ഉയര്‍ന്നേക്കും.

പ്രാദേശിക നികുതികൾ കാരണം ഗാർഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ധന ചില്ലറ വ്യാപാരികൾ എല്ലാ മാസത്തിന്റെയും തുടക്കത്തിൽ വില പരിഷ്‌കരിക്കുന്നു. ഓരോ കുടുംബത്തിനും സബ്സിഡി നിരക്കിൽ ഒരു വർഷം 12 സിലിണ്ടറുകൾക്ക് അർഹതയുണ്ട്. ഇതിനപ്പുറം വിപണി മൂല്യത്തിൽ സിലിണ്ടറുകൾ വാങ്ങാം.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. നേരത്തെ ജനുവരിയിലുണ്ടായ വര്‍ധനവില്‍ വാണിജ്യ സിലിണ്ടറിന് യൂണിറ്റിന് 25 രൂപ കൂട്ടിയിരുന്നു


Post a Comment

أحدث أقدم