ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം: യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി

(www.kl14onlinenews.com)
(07-Mar-2023)

ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം: യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി
കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് കടയിലേക്ക് ഇടിച്ചുകയറി. ഏറ്റുമാനൂർ പാറോലിക്കലിൽ ആണ് ബസ് അപകടത്തിൽ പെട്ടത്. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പിറവം കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഇടിച്ചുകയറി അപകടം നടന്ന സ്ഥലത്തെ ഒരു ചായക്കട പൂർണമായി തകർന്നു. കടയിൽ ആളില്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.

ബസ് ഡ്രൈവറേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്


Post a Comment

Previous Post Next Post