ഗുജറാത്തില്‍ 425 കോടി രൂപയുടെ ഹെറോയിനുമായി ഇറാനിയന്‍ ബോട്ട്; പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

(www.kl14onlinenews.com)
(07-Mar-2023)

ഗുജറാത്തില്‍ 425 കോടി രൂപയുടെ ഹെറോയിനുമായി ഇറാനിയന്‍ ബോട്ട്; പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ 425 കോടി വിലവരുന്ന ഹെറോയിനുമായി ഇറാനിയന്‍ ബോട്ട് പിടിയില്‍. 61 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന അഞ്ച് ഇറാനിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാര്‍ഡാണ് ബോട്ട് പിടിച്ചെടുത്തത്.
ഗുജറാത്ത് എടിഎസ് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. അതിവേഗ പട്രോളിങ് കപ്പലുകളായ മീരാ ബെഹന്‍, അഭീക് എന്നിവയും പരിശോധനയില്‍ പങ്കെടുത്തു. കഴിഞ്ഞ 18 മാസത്തിനിടെ ഗുറാത്തില്‍ പിടികൂടിയത് വന്‍ മയക്കുമരുന്ന് ശേഖരമാണ്.
ഗുജറാത്ത് എടിഎസുമായി ചേര്‍ന്ന് തീരസംരക്ഷണ സേനയാണ് പരിശോധന നടത്തിവരുന്നത്. പരിശോധനയില്‍ എട്ട് വിദേശ കപ്പലുകളില്‍ നിന്നായി 2,355 കോടി രൂപ വിലവരുന്ന 407 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.

Post a Comment

Previous Post Next Post