ബ്രഹ്മപുരം തീപിടിത്തം മനുഷ്യനിര്‍മ്മിതമാണോയെന്ന് ഹൈക്കോടതി; കോര്‍പ്പറേഷന് രൂക്ഷ വിമര്‍ശനം

(www.kl14onlinenews.com)
(07-Mar-2023)

ബ്രഹ്മപുരം തീപിടിത്തം മനുഷ്യനിര്‍മ്മിതമാണോയെന്ന് ഹൈക്കോടതി; കോര്‍പ്പറേഷന് രൂക്ഷ വിമര്‍ശനം
കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തം സ്വാഭാവികമോ മനുഷ്യനിര്‍മിതമോ എന്ന ചോദ്യവുമായി ഹൈക്കോടതി. തീപിടിത്തത്തിന് ശേഷമുണ്ടായ മലിനീകരണത്തില്‍ എന്തു നടപടിയെടുത്തെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് കോടതി ചോദിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും ശനിയാഴ്ച പുറത്തിറങ്ങിയപ്പോള്‍ ശ്വാസം മുട്ടിയെന്നും കോടതി പറഞ്ഞു. കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
അതേസമയം, എറണാകുളം കലക്ടര്‍ ഹാജരാകാത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കലക്ടര്‍ നാളെ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. നാളെ 1.45ന് വിഷയം വീണ്ടും പരിഗണിക്കും. പരിഹാര നിര്‍ദേശങ്ങള്‍ നാളെ അറിയിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും ഹൈക്കോടതി താക്കീത് നല്‍കി. കൃത്യമായി ജോലി ചെയ്തില്ലെങ്കില്‍ കസേര തെറിക്കുമെന്ന് കോടതി പറഞ്ഞു.
തീപിടിത്തം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അഡീ. ചീഫ് സെക്രട്ടറി, പിസിബി ചെയര്‍മാന്‍. അഗ്നിരക്ഷാ വിദഗ്ദന്‍ എന്നിവരാണ് സമിതിയിലുണ്ടാകും.


Post a Comment

Previous Post Next Post