തിരുവനന്തപുരം വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ യുവതിയും ഇൻസ്ട്രക്ടറും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി

(www.kl14onlinenews.com)
(07-Mar-2023)

തിരുവനന്തപുരം വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ യുവതിയും ഇൻസ്ട്രക്ടറും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി

തിരുവനന്തപുരം : വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തിൽ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. കുടുങ്ങിയ ഇൻസ്ട്രക്ടറെയും കോയമ്പത്തൂർ സ്വദേശിയായ യുവതിയെയുമാണ് രക്ഷപ്പെടുത്തിയത്. 100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിൽ ആണ് ഇവർ കുടുങ്ങിയത്. ഹൈ മാസ്റ്റ് ലൈറ്റിൽ താഴ്ത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വർക്കല താലൂക്ക് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

ഇവർ കുടുങ്ങിയ ഹൈ മാസ്റ്റ് ലൈറ്റിന് തൊട്ടടുത്ത് കടലാണ്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ഒരൽപ്പം മാറിയിരുന്നെങ്കിൽ കടലിൽ പതിച്ചേനെ

Post a Comment

Previous Post Next Post