കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായത് മോഡല്‍

(www.kl14onlinenews.com)
(25-Mar-2023)

കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായത് മോഡല്‍
കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍. ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിന്‍ ചാരു എന്ന റോസ് ഹെമ്മയാണ് പിടിയിലായത്. റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്കു ലഹരിമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിവര്‍. ഇവരുടെ ഇടനിലക്കാരനായ യുവാവ് സ്‌പെഷല്‍ ആക്ഷന്‍ സംഘത്തിന്റെ പിടിയിലായതോടെയാണ് റോസ് കുടുങ്ങിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്‌പെഷല്‍ ആക്ഷന്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു യുവതി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ വൈറ്റില- ഇടപ്പള്ളി ദേശീയപാതയ്ക്കു സമീപം പാടിവട്ടത്ത് ഇവര്‍ ഇടനിലക്കാരനെ കാത്തുനില്‍ക്കുന്നുവെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയായിരുന്നു. 'സ്‌നോബോള്‍' എന്ന കോഡ് ഉപയോഗിച്ചാണ് ഇവര്‍ റേവ് പാര്‍ട്ടികളില്‍ ലഹരി കൈമാറിയിരുന്നത്. ഓണ്‍ലൈനായി പലരുടെയും പേരില്‍ മുറി ബുക്ക് ചെയ്ത് ഒന്നോ രണ്ടോ ദിവസം താമസിച്ച് ഇടപാട് നടത്തുന്നതാണ് ഇവരുടെ രീതി. തുടര്‍ന്ന് അടുത്ത സ്ഥലത്തേക്കു മാറും. മോഡല്‍ കൂടിയായ ഇവര്‍ക്ക് കൊച്ചിയില്‍ വലിയ സുഹൃദ് ബന്ധമുണ്ട്. ഗുണ്ടാ സംഘങ്ങളുമായും ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് വിവരം.

കൂടുതല്‍ പേര്‍ ഇവരില്‍ നിന്ന് ലഹരിമരുന്ന് വാങ്ങാറുണ്ടോയെന്ന് എക്‌സൈസ് പരിശോധിച്ച് വരികയാണ്. പിടിയിലാകുമ്പോള്‍ യുവതിയുടെ കൈവശം 1.90 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണര്‍ ബി.ടെനിമോന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ ആക്ഷന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് റോസിനെ പിടികൂടിയത്.

Post a Comment

Previous Post Next Post