രാഹുർ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി പ്രതിഷേധാർഹം ഐഎൻഎൽ


(www.kl14onlinenews.com)
(25-Mar-2023)

രാഹുർ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി പ്രതിഷേധാർഹം
ഐഎൻഎൽ

കാസർകോട്:
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് ഐ.എൻ എൽ ജില്ലാ ഭാരവാഹികളുടെയും ജില്ലയിലെ സംസ്ഥാന ഭാരവാഹികളുടെയും യോഗം അഭിപ്രായപ്പെട്ടു എതിർ ശബ്ദങ്ങളെ ഇല്ലായിമ ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണ് അധികാരത്തെ ദുർ ഉപയോഗം ചെയ്ത് നടപ്പിക്കുന്ന അയോഗ്യത രാജ്യത്തെ ജനങ്ങൾക്ക് യോഗ്യതയാണ് സംഘ്പരിവാർ അജണ്ട നടപ്പിലാക്കാൻ എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന
ഫാസിസ്റ്റ് രീതി ജനങ്ങൾ തിരിച്ചറിയും അയോഗ്യനാക്കാനുള്ള നടപടി തോൽവി മുന്നിൽ കണ്ടുള്ളബി.ജെ .പി യുടെ രാഷ്ട്രീയ പാപ്പരത്തമാണ് തെളിയിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു
ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതം പറഞ്ഞു അഖിലേന്ത്യ വൈസ് പ്രസിഡണ്ട് കെ.എസ് ഫക്രുദ്ധീൻ , സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാട്, സെക്രട്ടറി എം.എ ലത്തീഫ്, സെക്രട്ടറിയേറ്റ് മെംബർ എം.ഇബ്രാഹിം, ജില്ലാ ഭാരവാഹികളായ ഹനീഫ ഹാജി, സി.എം.എ ജലീൽ , മുസ്ഥഫ തോരവളപ്പ്, ഹാരിസ് ബെഡി, മാട്ടുമ്മൽ ഹസ്സൻ ,ശംസുദ്ധീൻ അരിഞ്ചിര,കെ.കെ അബ്ബാസ്, മൊയ്ദു ഹദ്ദാദ്, ശാഫി സന്തോഷ് നഗർ, തുടങ്ങായ നേതാക്കൾ സംബന്ധിച്ചു

Post a Comment

Previous Post Next Post