കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനരോഷം ഉയരണം:ഐഎൻഎൽ

(www.kl14onlinenews.com)
(08-Mar-2023)

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനരോഷം ഉയരണം:ഐഎൻഎൽ
ഗാർഹിക പാചക വാതക വില വർദ്ധനവും, ദിനംപ്രതി വര്ധിക്കുന്ന പെട്രോൾ വില വർദ്ധനവ് കൊണ്ടും സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമായിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചു കൊണ്ട് കോർപറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ജനാരോഷം ഉണരണമെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് പറഞ്ഞു.

ഐ എൻ എൽ കാസറഗോഡ് മണ്ഡലം പ്രവർത്തക സമീതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുക്കയായിരുന്നു അദ്ദേഹം.

പാചക വാതക വില വർധന സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എത്രയും പെട്ടന്ന് സാധാരണ കുടുംബങ്ങൾക്ക് താങ്ങാൻപറ്റുന്ന രീതിയിൽ വില പുനർ നിർണയിക്കണമെന്നും യോഗം ഒരു പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.

ടി എസ് ഗഫൂർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഖലീൽ എരിയാൽ സ്വാഗതവും ഷാഫി ബി എ നന്ദിയും പറഞ്ഞു

അസീസ് കടപ്പുറം, സി എം എ ജലീൽ, മുസ്തഫ തൊരാവളപ്പ്, ഹാരിസ് ബെഡി, അഷ്റഫ് കാരക്കോഡ്, ഹബീബ് ഉളിയത്തടുക്ക, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, അബ്ബാസ് ആദൂർ, മാഹിൻ ആലംപാടി, എൻ എം അബ്ദുല്ല, സിദ്ദീഖ് ചെങ്കള, ഹനീഫ് കടപ്പുറം, അനസ് എ കെ, ഹമീദ് എ എം, ഉമൈർ തളങ്കര, ഖാദർ എരിയപാടി അശ്രഫ് തളങ്കര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
  ഖലീൽ എരിയൽ
      9037909099
ജനറൽ സെക്രട്ടറി
ഐ എൻ എൽ കാസറഗോഡ് മണ്ഡലം കമ്മിറ്റി


Post a Comment

Previous Post Next Post