കള്ളനോട്ട് കേസ്: കൃഷി ഓഫീസര്‍ ജിഷമോള്‍ക്ക് സസ്‌പെന്‍ഷന്‍

(www.kl14onlinenews.com)
(09-Mar-2023)

കള്ളനോട്ട് കേസ്: കൃഷി ഓഫീസര്‍ ജിഷമോള്‍ക്ക് സസ്‌പെന്‍ഷന്‍
ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസറെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എടത്വയിലെ കൃഷി ഓഫീസര്‍ എം ജിഷമോളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജിഷയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകളില്‍ മാനേജര്‍ക്ക് സംശയം തോന്നി. അന്വേഷണത്തില്‍ ജിഷയുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി. തുടര്‍ന്ന് ജിഷയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ജിഷമോള്‍. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു, ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങളും ജിഷയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

Post a Comment

Previous Post Next Post