രേണു രാജ് വയനാട്ടിലേക്ക്; അഞ്ച് കലക്ടർമാർക്ക് സ്ഥലം മാറ്റം

(www.kl14onlinenews.com)
(08-Mar-2023)

രേണു രാജ് വയനാട്ടിലേക്ക്; അഞ്ച് കലക്ടർമാർക്ക് സ്ഥലം മാറ്റം

അഞ്ച് ജില്ലാ കലക്ടർമാർക്ക് സ്ഥലം മാറ്റം. എറണാകുളം ജില്ലാ കലക്ടർ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി. ഉമേഷ് എൻഎസ്‌കെ എണറാകുളം കലക്ടറാകും. തൃശൂർ കലക്ടറായിരുന്ന ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി.

വയനാട് കലക്ടറായിരുന്ന എ ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി. ആലപ്പുഴ കലക്ടർ വി.ആർ കൃഷ്ണ തേജയെ തൃശൂരിലേക്കും സ്ഥലം മാറ്റി. ബ്രഹ്മപുരം മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ മാറ്റം എന്നത് ശ്രദ്ധേയമാണ്.

ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടർ അനു കുമാരിക്ക് ഐടി മിഷൻ ഡയറക്ടറുടെ അധിക ചുമതല. അനുകുമാരിക്ക് പകരം സബ് കളക്ടർ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നൽകി. ധനവകുപ്പിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയിലുള്ള മൊഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ - ഹെൽത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നൽകി.

Post a Comment

Previous Post Next Post