'തെലങ്കാനയിൽ സ്ത്രീകൾ സുരക്ഷിതരല്ല, വനിതാ കമ്മീഷൻ പ്രവർത്തന രഹിതം'; വൈഎസ് ശർമിള കരുതൽ തടങ്കലിൽ

(www.kl14onlinenews.com)
(08-Mar-2023)

'തെലങ്കാനയിൽ സ്ത്രീകൾ സുരക്ഷിതരല്ല, വനിതാ കമ്മീഷൻ പ്രവർത്തന രഹിതം'; വൈഎസ് ശർമിള കരുതൽ തടങ്കലിൽ
തെലങ്കാനയിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച യുവജന ശ്രമിക റൈതു തെലങ്കാന പാർട്ടി (വൈആർഎസ്‌ടിപി) നേതാവ് വൈ എസ് ശർമിളയെ പോലീസ് കരുതൽ തടങ്കലിൽ വച്ചു. അതിക്രമങ്ങൾക്ക് നേരെ സംസ്ഥാന സർക്കാർ നിശബ്ദത പാലിക്കുന്നെവെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഹൈദരാബാദ് ടാങ്ക് ബണ്ടിലാണ് പ്രതിഷേധ പരിപാടി നടത്തിയത്. ശർമിളയെ ആദ്യം ബൊല്ലാരം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് ലോട്ടസ് പോണ്ട് ഏരിയയിലെ സ്വവസതിയിലേക്ക് മാറ്റി.

കാകതീയ മെഡിക്കൽ കോളേജിലെ (കെഎംസി) ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഡോ. പീതിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതായി തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ ആരോപിച്ചതിന് പിന്നാലെയാണ് ശർമിളയുടെ പ്രതിഷേധം.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റാണി രുദ്രമാദേവി പ്രതിമയ്ക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ബിആർഎസ് സർക്കാരിനെ ശർമിള വിമർശിച്ചു.

പകൽ വെളിച്ചത്തിലാണ് ഹൈദരാബാദിൽ ബലാത്സംഗങ്ങൾ നടക്കുന്നത്. ദളിത് സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. ലോക്കപ്പിൽ കൊല്ലപ്പെടുന്നു. എന്നാൽ സർക്കാർ നിശബ്ദത പാലിക്കുന്നതായും സംസ്ഥാന വനിതാ കമ്മീഷൻ പ്രവർത്തന രഹിതമാണെന്നും അവർ ആരോപിച്ചു. സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച പലിശ രഹിത വായ്പകൾ, ബിസിനസ് ഹബ്ബുകൾ, വ്യവസായ മേഖലകൾ ഉൾപ്പെടെ എല്ലാം വ്യാജ വാഗ്ദാനങ്ങളാണെന്നും സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യം പോലുമില്ലെന്നും" അവർ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post