വിവാഹം നാളെ; കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

(www.kl14onlinenews.com)
(21-Mar-2023)

വിവാഹം നാളെ; കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
തൃശൂരില്‍ വിവാഹത്തലേന്ന് കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (26) ആണ് മരിച്ചത്. നാളെ വിവാഹം നടക്കാനിരിക്കേയാണ് ദാരുണാന്ത്യം.

കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ നിധിന്‍ ആദ്യം സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിങ് നടത്തി. തുടര്‍ന്ന് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങുകയായിരുന്നു. കനാലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് നിധിന്‍ ഇറങ്ങിയതെന്നും പിന്നാലെ അപസ്മാരം വന്ന് മുങ്ങിപ്പോയെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്തിക്കാട് പൊലീസ് നടപടികള്‍ സ്വീകരിച്ചു.


Post a Comment

Previous Post Next Post