(www.kl14onlinenews.com)
(21-Mar-2023)
പ്രതിപക്ഷ പ്രതിഷേധം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ശക്തമായ പ്രതിപക്ഷ എതിർപ്പുകൾക്ക് ഇടയിൽ സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്‌പീക്കർ പ്രഖ്യാപിച്ചു. സഭയിൽ ഇന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ഒഴിവാക്കിയിരുന്നു.
അതേസമയം, സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചിരുന്നു. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്‌തീൻ, എകെഎം അഷ്റഫ് എന്നിവരാണ് സഭയിൽ ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹമിരുന്നത്.
പലവിധ വിഷയങ്ങൾ ഉയർത്തി ഇന്നും പ്ലക്കാർഡുകളുമായെത്തിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്രശ്‌ന പരിഹാരത്തിനായി സർക്കാർ ഇടപെടുന്നില്ലെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഉന്നയിച്ച ആവശ്യങ്ങളിൽ നിന്നും പ്രതിപക്ഷം പിന്നോട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
Post a Comment