ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ബജറ്റ് -2023 -2024; സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമങ്ങൾക്ക് ഊന്നൽ നൽകും

(www.kl14onlinenews.com)
(22-Mar-2023)

ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ബജറ്റ് 2023 -2024;
സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമങ്ങൾക്ക് ഊന്നൽ നൽകുംകോളിയടുക്കം :
ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അവതരിപ്പിച്ചു.
38, 33 , 85,182 രൂപ വരവും 33,80, 24,000 രൂപ ചെലവും 4,53,61,182 രൂപ മിച്ചവും ആണ് 2023 - 24 വർഷത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത്. ഉൽപാദന മേഖലയിൽ ഒന്നര കോടിയിലധികം രൂപയും സേവന മേഖലയിൽ പത്തര കോടിയും പശ്ചാത്തല മേഖലയിൽ ആറ് കോടി രൂപയും നീക്കിവെച്ചു.
സേവന മേഖലയിൽ
ആരോഗ്യ പ്രവർത്തനങ്ങൾക്ക് ഒരു കോടിയിലധികം രൂപയും നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട് എന്ന അഭിമാന പദ്ധതിയിലൂടെ ശുചിത്വ മേഖലക്ക് അരക്കോടി രൂപയും ഭാരിദ്ര്യ ലഘുകരണ പദ്ധതിക്ക് അഞ്ചു കോടിയിലധികം രൂപയും ഭവന നിർമ്മാണത്തിന് ഒന്നര കോടി രൂപയും വയോജനങൾക്ക് പകൽ വീടൊരുക്കാനും മറ്റ് ക്ഷേമ പദ്ധതികൾക്കുമായി അമ്പതു ലക്ഷത്തോളം രൂപയും ഭിന്നശേഷി ക്കാരെ ചേർത്തുപിടിക്കാനുള്ള ക്ഷേമ പദ്ധതികൾക്കായി നാൽപ്പത് ലക്ഷം രൂപയും , വനിതകൾക്കായി പത്ത് ലക്ഷം രൂപയും അങ്കണവാടികൾ സ്മാർട്ടാക്കുന്നതിനും കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനും വേണ്ടി 80 ലക്ഷം രൂപയും വകയിരുത്തി . ഉൽപാദന മേഖലയിൽ ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി, മുട്ടക്കോഴി വിതരണം, തെങ്ങ് കവുങ്ങ് വളo, കറപ്പശുക്കൾക്ക് കാലിതീറ്റ, തേനീച്ച വളർത്തൽ തുടങ്ങിയ പദ്ധതികൾ നടപ്പാലാക്കും -
പശ്ചാത്തല മേഖലയിൽ കോൺക്രീറ്റ് റോഡുകൾ , റോഡ് സംരക്ഷണഭിത്തികൾ, സ്ക്കൂളുകൾക്കുള്ള മലിന്യമുക്ത അടുക്കളകൾ, ഹാന്റ് വാഷ് യൂണിറ്റ് തുടങ്ങിയവ നിർമ്മിക്കുന്നതോടൊപ്പം - പഞ്ചായത്തിന്റെ ഇപ്രാവശ്യത്തെ ഹൈലൈറ്റ് പൊജക്ട് ഇൻഡോർ സ്റ്റേഡിയം കം പുനരധിവാസ കേന്ദ്രം സ്ഥാപിക്കാൻ മുപ്പത് ലക്ഷം രൂപ വകയിരുത്തി.
പ്രസിഡന്റ് സുഫൈജ അബൂബക്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ - ആയിഷ അബൂബക്കർ ,രമ ഗംഗാധരൻ , ശംസുദ്ധീൻ തെങ്കിൽ
അഹമ്മദ് കല്ലട്ര,രാജൻ കെ പൊയിനാച്ചി, അബ്ദുൽ കലാം സഅദുള്ള , ഇ മനോജ്, കെ കൃഷ്ണൻ ,സുജാത രാമ കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു -
സെക്രട്ടറി എം.സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു -

Post a Comment

Previous Post Next Post