ദോഹയിലെ അന്‍ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നു വീണു; ഒരു മരണം

(www.kl14onlinenews.com)
(22-Mar-2023)

ദോഹയിലെ അന്‍ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നു വീണു; ഒരു മരണം
ദോഹ :ദോഹയിലെ അന്‍ മന്‍സൂറയിലെ നാല് നില കെട്ടിടം തകര്‍ന്നു വീണു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. 7 പേരെ രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. താമസക്കാരുടെയും പരിസര പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്നു രാവിലെയാണ് മന്‍സൂറയിലെ ബി-റിങ് റോഡില്‍ ലുലു എക്‌സ്പ്രസിന് പിന്നിലായി സ്ഥിതി ചെയ്യുന്ന കെട്ടിടം സമീപത്തെ മൂന്നു നില കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നു വീണത്. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, പൊലീസ് എന്നിവര്‍ സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളാണിത്. പാക്കിസ്ഥാന്‍, ഈജിപ്ഷ്യന്‍, ഫിലിപ്പിനോ കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ കൂടുതലായും താമസിക്കുന്നത്. നിരന്തരമായി അറ്റകുറ്റപ്പണികള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന പഴയ കെട്ടിടമാണിതെന്ന് താമസക്കാര്‍ പറയുന്നു.

Post a Comment

Previous Post Next Post