മൈസൂരുവില്‍ മലയാളി യുവതി ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; യുവാവ് കസ്റ്റഡിയില്‍

(www.kl14onlinenews.com)
(24-Mar-2023)

മൈസൂരുവില്‍ മലയാളി യുവതി ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; യുവാവ് കസ്റ്റഡിയില്‍
മൈസൂരുവില്‍ മലയാളി യുവതിയെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഊരകം സ്വദേശി ചെമ്പകശേരി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. യുവതിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവം കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ മൈസൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ് സബീന.


Post a Comment

Previous Post Next Post