കൊല്ലത്ത് ആറിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; 33 പേര്‍ കരുതല്‍ തടങ്കലില്‍

(www.kl14onlinenews.com)
(24-FEB-2023)

കൊല്ലത്ത് ആറിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; 33 പേര്‍ കരുതല്‍ തടങ്കലില്‍
കൊല്ലം : കൊല്ലത്ത് ആറിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. 33 പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് നിയന്ത്രണങ്ങളെ മറികടന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, യുവമോർച്ച, ആർ വൈ എഫ് പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.

കൊട്ടിയത്തും പാരിപ്പളളിയിലും മാടൻനടയിലും വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ കൊല്ലം സന്ദർശനവുമായി ബന്ധപ്പെട്ട് ആറ് യൂത്ത് കോൺഗ്രസ് നേതാക്കളെയും പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. മാടൻനടയിൽ ആർവൈഎഫ് പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. യുവമോർച്ച പ്രവർത്തകർ പാരിപ്പള്ളിയിലും, എസ് എൻ കോളജ് ജംഗ്ഷനിലും കരിങ്കൊടി പ്രതിഷേധം നടത്തി.

Post a Comment

Previous Post Next Post