ജിമ്മിലെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു; 24 കാരനായ പൊലീസുകാരൻ മരിച്ചു

(www.kl14onlinenews.com)
(24-FEB-2023)

ജിമ്മിലെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു; 24 കാരനായ പൊലീസുകാരൻ മരിച്ചു
ഹെെദരാബാദ്: ജിമ്മിലെ പരിശീലനത്തിനിടെ 24 കാരനായ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. ബോവൻപള്ളി സ്വദേശിയും ആസിഫ് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളുമായ വിശാൽ ആണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ജിമ്മിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നുമാണ് ദൃശ്യങ്ങൾ ലഭിച്ചത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് വിശാൽ കുഴഞ്ഞു വീണത്.

ജിമ്മിൽ വിശാൽ പുഷ്-അപ്പ് ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഇതിനു ശേഷം, ജിമ്മിലെ മറ്റൊരു ഉപകരണത്തിന് സമീപത്തേക്ക് നീങ്ങുകയും ചുമയ്ക്കുന്നതായും കാണുന്നുണ്ട്. പിന്നാലെ ചുമ ശക്തമാകുകയും നിമിഷങ്ങൾക്കകം വിശാൽ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ജിമ്മിലുള്ള മറ്റുള്ളവർ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post