കെഎസ്ആര്‍ടിസി സ്വിഫ്റ്റിനും ഇനി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍; മാര്‍ച്ചില്‍ സര്‍വ്വീസ് ആരംഭിക്കും

(www.kl14onlinenews.com)
(24-FEB-2023)

കെഎസ്ആര്‍ടിസി സ്വിഫ്റ്റിനും ഇനി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍; മാര്‍ച്ചില്‍ സര്‍വ്വീസ് ആരംഭിക്കും
തിരുവനന്തപുരം :
കെഎസ്ആർടിസി സ്വിഫ്റ്റിന് വേണ്ടി പുതിയ സൂപ്പർഫാസ്‌റ്റ് ബസുകൾ എത്തിതുടങ്ങി.131 സൂപ്പർഫാസ്‌റ്റ് ബസുകളിൽ ആദ്യത്തേത് സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. ബെംഗളുരുവിൽ നിന്നാണ് ഇതെത്തിയത്. മാർച്ച് 15ഓടെ ബാക്കി ബസുകളും എത്തും. ട്രയൽ റണ്ണും രജിസ്ട്രേഷൻ നടപടികളും പൂർത്തിയായ ശേഷം ബജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഇവ ഉപയോ​ഗിക്കുക. മാർച്ച്‌ പകുതിയോടെ ബസുകൾ സർവ്വീസുകൾ ആരംഭിക്കും.

ദീർഘദൂര സർവ്വീസുകൾക്കാകും ഈ ബസുകൾ ഉപയോ​ഗിക്കുക. അശോക് ലെയ്‌ലാന്റ് കമ്പനിയുടെ 12 മീറ്റർ നീളമുള്ള ഷാസിയിൽ ബം​ഗുളുരുവിലെ ഒരു കമ്പനിയാണ് ബസിന്റെ ബോഡി നിർമിച്ചത്. നേരത്തെ സൂപ്പർഫാസ്‌റ്റുകളിൽ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസിൽ 55 സീറ്റുകളുണ്ടാവും. ബസിൽ കൂടുതൽ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദർശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ബസിന് അകത്ത് 360 ഡി​ഗ്രി ക്യാമറയും മുൻഭാ​ഗത്ത് ഡാഷ് ബോർഡിലും പിറക് വശത്ത് ക്യാമറയും ഒരുക്കിയിട്ടുണ്ട്.

പുറത്തുള്ള യാത്രക്കാർക്ക് ഉൾപ്പെടെ കേൾക്കുന്ന രീതിയിൽ അനൗൻസ്മെന്റ് സംവിധാനവും ഇതിലുണ്ടാകും. ബിഎസ് 6 ശ്രേണിയിലുള്ളതാണ് ബസുകൾ. എമർജൻസി വാതിൽ, ജിപിഎസ് സംവിധാനം, ഓരോ സീറ്റിലും മൊബൈൽ ചാർജിം​ഗ് പോയിന്റുകള്‍, സീറ്റുകളുടെ പിൻവശത്ത് പരസ്യം പതിക്കാനുള്ള സൗകര്യം എന്നിവയുണ്ട്. ട്യൂബ് ലൈസ് ടയറുകളും ബസിന്റെ സവിശേഷതകളിൽ ഒന്നാണ് ഇവയുടെ സാങ്കേതികമായ പ്രവർത്തനങ്ങൾ ഓൺലൈനായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ബസുകളിൽ ഒരുക്കിയിട്ടുണ്ട്‌.

Post a Comment

Previous Post Next Post