വീട്ടിലാക്കാമെന്ന് പറഞ്ഞ് യുവതിയെ ബൈക്കില്‍ കയറ്റി, കൊണ്ടുപോയത് സ്വന്തം വീട്ടിലേക്ക്; 23കാരന്‍ അറസ്റ്റില്‍

(www.kl14onlinenews.com)
(01-FEB-2023)

വീട്ടിലാക്കാമെന്ന് പറഞ്ഞ് യുവതിയെ ബൈക്കില്‍ കയറ്റി, കൊണ്ടുപോയത് സ്വന്തം വീട്ടിലേക്ക്; 23കാരന്‍ അറസ്റ്റില്‍
23കാരന്‍ അറസ്റ്റില്‍
ആലപ്പുഴ കലവൂരില്‍ യുവതിയെ ബൈക്കില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന കേസില്‍ 22കാരന്‍ അറസ്റ്റില്‍. കഞ്ഞിക്കുഴി സ്വദേശി അഭിഷേകാണ് പിടിയിലായത്. മണ്ണഞ്ചേരി സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. ജനുവരി 25ന് വൈകിട്ട് ഏഴ് മണിയോടെ ദേശീയപാതയില്‍ വളവനാട് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. 

ഇരുവരും മുമ്പ് സുഹൃത്തുക്കളായിരുന്നു. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. വഴിയില്‍ വെച്ച് ഇവരെ കണ്ട പ്രതി താന്‍ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി. ബൈക്കില്‍ കയറിയതിന് പിന്നാലെ യുവതിയുമായി ഇയാള്‍ സ്വന്തം വീട്ടിലേക്ക് പോകാന്‍ ശ്രമിച്ചു. ഇത് യുവതി എതിര്‍ത്തു. തുടര്‍ന്ന് യുവതിയെ പ്രതി ബൈക്ക് വെട്ടിച്ച് താഴെയിട്ട് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പിന്നാലെ യുവതി മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുPost a Comment

Previous Post Next Post