രാജ്യത്ത് ആദ്യമായി ലിഥിയം നിക്ഷേപം കണ്ടെത്തി; ഇലക്ട്രിക് വാഹന മേഖലയ്ക്ക് ഗുണകരമാവും

(www.kl14onlinenews.com)
(10-FEB-2023)

രാജ്യത്ത് ആദ്യമായി ലിഥിയം നിക്ഷേപം കണ്ടെത്തി; ഇലക്ട്രിക് വാഹന മേഖലയ്ക്ക് ഗുണകരമാവും
ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിൽ രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. റിയാസി ജില്ലയിലെ സലാൽ-ഹൈമാന മേഖലയിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രാജ്യത്ത് ആദ്യമായി 5.9 ദശലക്ഷം ടൺ ലിഥിയം വിഭവങ്ങൾ (ജി3) കണ്ടെത്തിയത്. "ആദ്യമായാണ് ലിഥിയം ശേഖരം കണ്ടെത്തുന്നത്, അതും ജമ്മു കശ്‌മീരിൽ." മൈൻസ് സെക്രട്ടറി വിവേക് ​​ഭരദ്വാജ് വാർത്ത സ്ഥിരീകരിച്ചു.

അതേസമയം, ലിഥിയം ഒരു നോൺ-ഫെറസ് ലോഹമാണ്. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഡിജിറ്റൽ ക്യാമറകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന റീചാർജ് ചെയ്യാവുന്ന ബാറ്ററികളിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ലിഥിയം. ഹാർട്ട് പേസ്മേക്കറുകൾ, കളിപ്പാട്ടങ്ങൾ, ക്ലോക്കുകൾ എന്നിവ പോലുള്ള ചില റീചാർജ് ചെയ്യാനാവാത്ത ബാറ്ററികളിലും ഇത് മുഖ്യഘടകമാണ്.


Post a Comment

Previous Post Next Post