രാത്രി യാത്രയ്ക്ക് തടസ്സം: കോളേജ് ഗേറ്റ് ഇളക്കിമാറ്റി വിദ്യാർത്ഥികൾ

(www.kl14onlinenews.com)
(10-FEB-2023)

രാത്രി യാത്രയ്ക്ക് തടസ്സം: കോളേജ് ഗേറ്റ് ഇളക്കിമാറ്റി വിദ്യാർത്ഥികൾ
പാലക്കാട്‌ :
രാത്രി യാത്രയ്ക്ക് തടസ്സമായ കോളേജ് ഗേറ്റ് ഇളക്കി മാറ്റി വിദ്യാർത്ഥികൾ. സംഭവത്തിൽ ഒരു വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലാണ് സംഭവം. ഒരാഴ്ച മുൻപാണ് ഗേറ്റ് എടുത്ത് മാറ്റിയത്. പിന്നീട് ഈ ഗേറ്റ് മെൻസ് ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയിരുന്നു.

യാത്രയ്ക്കുണ്ടായ തടസ്സം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥി മൊഴി നൽകി. കോളേജിന്റെ പ്രധാന ഗേറ്ര് വൈകിട്ട് അടയ്ക്കും. തുടർന്ന് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് അകത്തേക്ക് കയറാനും പുറത്തിറങ്ങാനും ഉപയോഗിക്കുന്ന ചെറിയ ഗേറ്റാണ് ഉപയോഗിച്ചിരുന്നത്. ഈ ഗേറ്റാണ് വിദ്യാർത്ഥികൾ എടുത്ത് മാറ്റിയത്


Post a Comment

Previous Post Next Post