നായയെ മോഷ്ടിച്ചതിൽ കേസ് വേണ്ട: കടയുടമ കോടതിയിൽ, വിദ്യാർത്ഥികൾക്ക് ജാമ്യം

(www.kl14onlinenews.com)
(02-FEB-2023)

നായയെ മോഷ്ടിച്ചതിൽ കേസ് വേണ്ട: കടയുടമ കോടതിയിൽ, വിദ്യാർത്ഥികൾക്ക് ജാമ്യം
കൊച്ചി :
കൊച്ചിയിലെ പെറ്റ് ഷോപ്പിൽനിന്ന് നയ്ക്കുട്ടിയെ മോഷ്ടിച്ച കേസുമായി മുന്നോട്ടുപോകൻ താൽപര്യമില്ലെന്ന് കടയുടമ മുഹമ്മദ് ബസിത്. കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ പ്രതികളായ വിദ്യാർഥികളെ കോടതിയിൽ ഹാജരാക്കി.

നായ്ക്കുട്ടിയെ മോഷ്ടിച്ച എഞ്ചിനീയറിങ്ങ് വിദ്യാർഥികളായ നിഖിൽ, ശ്രേയ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നായ്ക്കുട്ടിയെ ഉടമയ്ക്ക് വിട്ടുനൽകി.

15,000 വിലയുള്ള നായ്ക്കുട്ടിയെയാണ് വിദ്യാർത്ഥികൾ മോഷ്ടിച്ചത്. നായയ്ക്ക് കൊടുക്കാനായി തീറ്റയും ഇവർ മോഷ്ടിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.



Post a Comment

Previous Post Next Post