സുപ്രീം കോടതിയിലേക്ക് രണ്ട് പുതിയ ജഡ്‌ജിമാർ; കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രം

(www.kl14onlinenews.com)

(10-FEB-2023)

സുപ്രീം കോടതിയിലേക്ക് രണ്ട് പുതിയ ജഡ്‌ജിമാർ; കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രം

ഡൽഹി :രണ്ട് പുതിയ സുപ്രീംകോടതി ജഡ്‌ജിമാരെ കൂടി നിയമിച്ച് കേന്ദ്രം. ഇതോടെ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ അംഗബലം പൂർണമായി. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഹൈക്കോട തി ചീഫ് ജസ്‌റ്റിസുമാരെയാണ് വെള്ളിയാഴ്‌ച സുപ്രീം കോടതിയിലേക്ക് നിയമിച്ചത്, ഇതോടെ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ ആകെ അംഗസംഖ്യ 34 ആയി.

"ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള വ്യവസ്ഥകൾ അനുസരിച്ച്, ബഹുമാനപ്പെട്ട രാഷ്ട്രപതി ഇനിപ്പറയുന്ന ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിച്ചു. അവർക്ക് എന്റെ ആശംസകൾ: അലഹബാദ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് രാജേഷ് ബിന്ദൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് അരവിന്ദ് കുമാർ" നിയമമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്‌തു.

ഇരുവരും സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കുന്നതോടെ പരമോന്നത കോടതിയിൽ ചീഫ് ജസ്‌റ്റിസ് ഉൾപ്പെടെ 34 ജഡ്‌ജിമാരാവും. ഇത് സുപ്രീം കോടതിയുടെ പരമാവധി അംഗസംഖ്യയാണ്. ഇവരുടെ പേരുകൾ കഴിഞ്ഞ മാസമാണ് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്‌തത്‌. ഇതിനിടയിൽ കഴിഞ്ഞയാഴ്‌ച സുപ്രീം കോടതിയിൽ അഞ്ച് ജഡ്‌ജിമാരെ കൂടി നിയമിച്ചിരുന്നു.

Post a Comment

Previous Post Next Post