കുവൈറ്റ് നാഷനൽ ഡേ കപ്പ് 2023: സീസൺ- 2 റാഫിൾ കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(10-FEB-2023)

കുവൈറ്റ് നാഷനൽ ഡേ കപ്പ് 2023: സീസൺ- 2 റാഫിൾ കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു
കുവൈറ്റ് സിറ്റി : ഫ്‌ലൈറ്റെർസ് എഫ്‌സി കുവൈറ്റ് നാഷനൽ ഡേ കപ്പ് 2023 സീസൺ 2 പ്രചരണാർത്ഥം കുവൈറ്റിലെ മൾട്ടി കയ്‌സിന് രുചികൂട്ടങ്ങളുടെ അതിഗായകരായ  ഹൈതം മലബാർ റസ്റ്ററൻ്റ് ദജീജ് സ്പോൺസർ ചെയ്‌ത റാഫിൾ കൂപ്പൺ ദജീജ് ലുലു മാളിൽ ഹൈതം മലബാർ റസ്റ്ററൻ്റ് പാർട്ടി ഹാളിൽ വെച്ച് കുവൈറ്റ് ഫുട്ബാളിൽ കയ്യൊപ്പ് ചാർത്തിയ ഹൈതം മലബാർ ഉടമ ഷാനവാസ് ഹൈതം ടൂർണമെന്റ്  കൺവീനർ അഷ്‌കർ കല്ലായിക്ക്  നൽകി ഉൽഘാടനം ചെയ്‌തു .

ഒരു ദീനാർ മാത്രം നൽകി നിങ്ങൾക്കു ലഭിക്കുന്നത് സമ്മാനങ്ങളുടെ പെരുമഴ . ഒന്നാം സമ്മാനം ടൊർണാഡോ പ്രീമിയം വാച്ച് , രണ്ടാം സമ്മാനം സ്മാർട് ടിവി , മൂന്നാം സമ്മാനം ട്രോളി ബാഗ് , നാലാം സമ്മാനം നോൺ സ്റ്റിക്ക് കുക്ക് വിയർ സെറ്റ് ,അഞ്ചാം സമ്മാനം സ്മാർട്ട് വാച് .
കൂടാതെ കൂപ്പൺ എടുത്തവർക്കു ഹൈതം മലബാർ റസ്റ്ററൻ്റ് ദജീജ് 
നൽകുന്ന 15 ശതമാനം ഫുഡ് ബില്ല് ഡിസ്‌കൗണ്ടും .

ഫ്‌ലൈറ്റെർസ് ക്ലബ് പ്രതിനിധികളായ പ്രസിഡന്റ് ശുഐബ് ഷെയ്ഖ് ,  , ടൂർണമെന്റ് ജോയിൻ കൺവീനർ മുഹമ്മദ് മല്ലങ്കൈ , കൂപ്പൺ കൺവീനർ അഫ്‌സർ തളങ്കര , ടൂർണമെൻ്റ് ഫിനാൻസ് കൺട്രോളർ ഹാഷിം എന്നിവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post