(www.kl14onlinenews.com)
(27-Jan-2023)
ബിബിസി ഡോക്യുമെന്ററി പ്രദർശനം നാഷണൽ യൂത്ത് ലീഗ് (NYL) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് പ്രദർശിപ്പിച്ചു
കാസർകോട് :
സത്യം മൂടിവെക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യവുമായി നാഷണൽ യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് പുതിയ ബസ്റ്റാൻ്റ് പരിസരത്ത്
ബിബിസി ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു.
സംസ്ഥാനത്തുടനീളം പ്രദർശനം നടത്താനുള്ള നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് എൻ വൈ എൽ( NYL) കാസർകോട് ജില്ലാ കമ്മിറ്റി പ്രദർശനം സംഘടിപ്പിച്ചത് ,നാഷണൽ യൂത്ത് ലീഗ് നേതാക്കളായ റഹിം ബെണ്ടിച്ചാൽ ഹനീഫ് പി എച്ച് , ശാഹിദ് സി എൽ ,സാദിക്ക് കടപ്പുറം ,സിദ്ധീക്ക് ചെകള ,നൗഷാദ് ബെള്ളീർ ,അഷ്റഫ് തിരുത്തി ,ഹൈദർ കുളകര ,ആസിഫ് ഹദ്ധാദ് ,ലത്തിഫ് തെക്കിൽ ,സമീർ പി എ ,എന്നിവർ നേതൃത്വം നൽകി.
Post a Comment