പൈക്കയിൽ വർണ്ണപ്പകിട്ടേകി കുരുന്നു മക്കളുടെ കലാപരിപാടികൾ

(www.kl14onlinenews.com)
(27-Jan-2023)

പൈക്കയിൽ വർണ്ണപ്പകിട്ടേകി കുരുന്നു മക്കളുടെ കലാപരിപാടികൾ
പൈക്ക: പൈക്ക ബാലടുക്കയിൽ ശ്രീകൃഷ്ണ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൻറെ വാർഷികാഘോഷത്തിന്റെ ഭാഗമായി കുരുന്നു മക്കളുടെ കലാപരിപാടികൾ വർണ്ണപ്പകിട്ടേകി നാടിനെ ഉത്സവലഹരിയിലാക്കി.
സ്കൂൾ പിടിഎ പ്രസിഡണ്ട് ബി കെ ബഷീർ പൈക്ക പതാക ഉയർത്തി. തുടർന്ന് വിദ്യാർത്ഥികളുടെ സിംഗിൾ ഗാനം, ഗ്രൂപ്പ് ഗാനം, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഒപ്പന, ഫാൻസി ഡ്രസ്സ്, അറബിക് ഡാൻസ്, തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ വർണ്ണ വിസ്മയമായി. കോമഡി ഉത്സവ് താരവും കേരളോത്സവത്തിൽ സ്റ്റേറ്റ് ലെവലിൽ മിമിക്രി യിലൂടെ വിജയിയുമായ അലിഭായ് പൈക്കയുടെ കലാപരിപാടികളും അരങ്ങേറി. സമാപന സമ്മേളനം പിടിഎ പ്രസിഡണ്ട് ബി കെ ബഷീർ പൈക്ക യുടെ അധ്യക്ഷതയിൽ ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പർ ചിത്രകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് സി എച്ച് കൃഷ്ണൻ ചാത്തപ്പാടി, സെക്രട്ടറി കുശലൻ നെക്രാജെ, പൈക്ക എ യു പി സ്കൂൾ മാനേജർ നിത്യൻ നെല്ലിത്തല, വൈസ് പ്രസിഡൻറ് നയന രതീഷ്, ശ്രീജി ടീച്ചർ, സുമിത്ര, ബി ഗോപാലൻ, റഫീഖ് ബാവ, റുബീന, ആഷിഖ് കെ പി, സാദിഖ് കെ എം, സിദ്ദീഖ് ബാലാടുക്ക, ജുനൈദ, ഇർഫാന, ലതിക, ദിവ്യ തുടങ്ങിയവർ സംസാരിച്ചു സുശീല ടീച്ചർ സ്വാഗതവും ഷാഹിറ ബാനു നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post