മുംബൈ വിമാനത്താവളത്തിൽ 8 കിലോ സ്വർണ്ണവുമായി രണ്ട്‌ പേർ പിടിയിൽ

(www.kl14onlinenews.com)
(18-Jan-2023)

മുംബൈ വിമാനത്താവളത്തിൽ 8 കിലോ സ്വർണ്ണവുമായി രണ്ട്‌ പേർ പിടിയിൽ
മുംബൈ: മുംബൈ വിമാനത്താവളത്തിൽ സ്വര്‍ണ്ണക്കടത്ത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 8 കിലോ സ്വർണ്ണവുമായി രണ്ട്‌ പേർ പിടിയിൽ. അടിവസ്ത്രത്തിനുള്ളിൽ കുഴമ്പ് രൂപത്തിൽ ഒട്ടിച്ച നിലയിലാണ് സ്വർണ്ണം പിടികൂടിയത്.

മുംബൈയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുകയായിരുന്ന രണ്ട് പേരിൽ നിന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ സ്വർണ്ണം പിടിച്ചെടുത്തത്. 4.54 കോടി രൂപയോളം വരുന്ന 8 കിലോ സ്വർണ്ണം തന്ത്രപരമായി കടത്തുന്നതിനിടെയാണ് പ്രതികൾ അന്വേഷണ സംഘത്തിന്റെ വലയിലാകുന്നത്.

റവന്യൂ ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐ സംഘം വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ദുബായിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരിൽ ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തുന്ന സംഘമുണ്ടെന്നാണ് റവന്യൂ ഇന്റലിജൻസിന് ലഭിച്ച വിവരം.

സംശയം തോന്നിയ യാത്രക്കാരെ പരിശോധന നടത്തിയതിനെ തുടർന്നാണ് സ്വർണ്ണം കണ്ടെത്തിയത്.

Post a Comment

Previous Post Next Post