മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ വിവിധ ധന സഹായം കൈമാറി

(www.kl14onlinenews.com)
(25-Jan-2023)

മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ വിവിധ ധന സഹായം കൈമാറി
ഉപ്പള: മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ നിർധനരായ കുടുംബങ്ങൾക്ക് നൽകി വരുന്ന ഗോൾഡൻ അബ്ദുൽ ഖാദർ ധനസഹായ പദ്ധതിയിൽ നിന്നും ചികിത്സ സഹായങ്ങൾ കൈമാറി

മഞ്ചേശ്വരം,മംഗൽപ്പാടി പഞ്ചായത്തിലെ മൂന്ന് കുടുംബങ്ങൾക്കാണ് ഈ മാസത്തെ ധന സഹായം കൈമാറിയത്

ഉപ്പള സി.എച്. സൗധത്തിൽ വെച്ച് നടന്ന പരിപാഠിയിൽ മുസ്ലിം ലീഗ് നേതാക്കളായ ടി.എ മൂസ,എം അബ്ബാസ് മംഗൽപാടി,വി.പി.എ.ഖാദർ ഹാജി മൊഗ്രാൽ,അസീസ് മരിക്കേ,എൻ.ബി യൂസുഫ് ബന്തിയോട്,അഷ്‌റഫ് കർള,എ.കെ.ആരിഫ്,അബ്ബാസ് ഓണന്ത,ഹമീദ് ബന്തിയോട്,സെഡ്.എ.മൊഗ്രാൽ,പി.eഎം.എ സത്താർ ഹാജി,അബ്ദുല്ല കജ,ഹസീം ഷെയ്ക്ക്,ജി.എ.അഹ്മദ് കുഞ്ഞി,ഗഫൂർ ഹാജി എരിയാൽ

മസ്കത്ത് കെ.എം.സി.സി, നേതാക്കളായ ആബ്ബു റോയൽ,അബൂ ബദ്രിയ നഗർ, സുബൈർ തമാം,കെ.ടി.മുഹമ്മദ്,ഹനീഫ് ബാളിയൂർ,ഖരീം കക്കടം എന്നിവർ സംബന്ധിച്ചു ...


Post a Comment

Previous Post Next Post