കുട്ടമത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം മൂവാണ്ട് കളിയാട്ടം ശനിയാഴ്ച തുടങ്ങും

(www.kl14onlinenews.com)
(25-Jan-2023)

കുട്ടമത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം മൂവാണ്ട് കളിയാട്ടം ശനിയാഴ്ച തുടങ്ങും
ചെറുവത്തൂർ: ജനുവരി28, 29, 30 തീയതികളിൽ കോട്ടുമൂല കുട്ടമത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന മൂവാണ്ട് കളിയാട്ടത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 65 വർഷത്തിലേറെ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം 2008 ൽ നവീകരിച്ച ശേഷം നാട്ടുകാരുടെ ജനകീയ കമ്മിറ്റിയാണ് ഉത്സവ നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ശനിയാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യും. നടി ചിത്ര നായർ മുഖ്യാതിഥിയായിരിക്കും. തുടർന്ന് പ്രദേശിക കലാകാരൻമാർ അണിനിരക്കുന്ന കലാസന്ധ്യ അരങ്ങേറും. 29 ന് വൈകുന്നേരം ദീപാരധനയ്ക്ക് ശേഷം തെയ്യങ്ങളുടെ അനുഷ്ഠാന ചടങ്ങുകൾ നടക്കും. രാത്രി എട്ടിന് ബാലീശ്വരന്റെ വെള്ളാട്ടം. തുടർന്ന് വിവിധ തെയ്യങ്ങളുടെ തോറ്റം പുറപ്പാട്. 30 ന് പുലർച്ചേ പൊട്ടൻ തെയ്യം. രാവിലെ 8.30 ന് ബാലിശ്വരൻ തെയ്യം പുറപ്പാട്. തുടർന്ന് രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, ഗുളികൻ തെയ്യങ്ങൾ അരങ്ങിലെത്തും.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് അന്നദാനം നടത്തും. വാർത്ത സമ്മേളനത്തിൽ ആഘോഷക്കമ്മിറ്റി ഭാരവാഹികളായ ജയറാം പ്രകാശ്, കെ.പദ്മനാഭൻ, ചന്ദ്രൻ നവീൻ, കെ.രാമകൃഷ്ണൻ, പ്രവീൺ പ്രകാശ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post