നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസിന് തുടക്കമായി

(www.kl14onlinenews.com)
(25-Jan-2023)

നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസിന് തുടക്കമായി
കാസർകോട് : നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജമാഅത്ത് തങ്ങൾ ഉപ്പാപ്പ ഉറൂസിനു ഇന്ന് തുടക്കമായി.
ഫെബ്രുവരി 4ന് സമാപിക്കും.
2 വർഷത്തിലൊരിക്കൽ നടക്കുന്ന ഉറൂസിന് ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.മഹമൂദ് ഹാജി പതാക ഉയർത്തി. രാത്രി 9ന് മതപ്രഭാഷണം കാസർകോട് സംയുക്ത ഖാസി പ്രഫ. കെ.ആലിക്കുട്ടി മുസ്‍ല്യാർ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി എൻ.കെ. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിക്കും.

11 ദിവസത്തെ ഉറൂസ് പരിപാടിയിൽ ജാതി മത ഭേദമന്യേ നൂറു കണക്കിനാളുകളും പ്രഭാഷണ പരമ്പരയിൽ പണ്ഡിതരും വാഗ്മികളും പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ടി.എ.മഹമൂദ്ഹാജി, സി.എം.അഷ്റഫ്, ഹനീഫ നെല്ലിക്കുന്ന്, എൻ.എ.ഹമീദ്, അബ്ദുല്ല തൈവളപ്പിൽ, എൻ.എം.സുബൈർ, എൻ.എ.ഇക്ബാൽ എന്നിവർ അറിയിച്ചു. സമാപന ദിവസമായ ഫെബ്രുവരി 5ന് രാവിലെ ഒരു ലക്ഷത്തോളം പേർക്ക് നെയ്യ്ചോർ പൊതികൾ വിതരണം ചെയ്യുമെന്നു ഇവർ അറിയിച്ചു.

ഉറൂസിനെത്തുന്നവർക്ക് ദിവസവും മധുര പാനിയവും തബ്റൂഖും വിതരണം ചെയ്യും. ഉച്ചക്കഞ്ഞി നൽകും. പ്രാർഥനയ്ക്കും പ്രസംഗം കേൾക്കാനുമായി സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യവും വാഹനങ്ങൾ പാർക്കു ചെയ്യാൻ വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

മലബാർ ജില്ലകളിൽ നിന്നും ദക്ഷിണ കന്നഡ, കുടക് ജില്ലകളിൽ നിന്നുമായി ഉറൂസിനായി ആളുകളെത്തും. പ്രഫ.കെ.ആലിക്കുട്ടി മുസ്‍ല്യാർ, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, യു.എം.അബ്ദുൽറഹ്മാൻ മൗലവി, കാന്തപുരം എ.പി. അബൂബക്കർ മുസ്‍ല്യാർ തുടങ്ങിയ പ്രമുഖരും വിവിധ ദിവസങ്ങളിൽ പങ്കെടുക്കും.

പ്രഭാഷണ പരിപാടികൾ

25ന് എം.എ. ബാവ മൗലവി അങ്കമാലി, 26ന് അബ്ദുസമദ് പൂക്കോട്ടൂർ, 27ന് ശമീർ ദാരിമി കൊല്ലം, 28ന് സിംസാറുൽ ഹഖ് ഹുദവി,29ന് അഹ്മദ് കബീർ ബാഖവി,30ന് ഇ.പി. അബൂബക്കർ അൽ ഖാസിമി പത്താനാപുരം, 31ന് അബൂ റബീഹ് സ്വദഖത്തുള്ള ബാഖവി തിരുവനന്തപുരം, ഇബ്രാഹിം ഖലീൽ ഹുദവി കല്ലായം

ഫെബ്രുവരി 1ന് കുമ്മനം നിസാമുദ്ദീൻ അസ്ഹരി, 2ന് പേരോട് മുഹമ്മദ് അസ്ഹരി, 3ന് മുഹമ്മദ് റഫീഖ് അഹ്സനി ചേളാരി, അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി.4ന് സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം, ജി.എസ്.അബ്ദുൽ റഹിമാൻ മദനി തുടങ്ങിയവർ പ്രഭാഷണം നടത്തും.

Post a Comment

Previous Post Next Post