കെഎസ്ആർടിസി ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി; എട്ട് ഓട്ടോകളും ഒരു കാറും തകർന്നു; ഒമ്പതുപേർക്ക് പരിക്ക്

(www.kl14onlinenews.com)
(28-Jan-2023)

കെഎസ്ആർടിസി ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി; എട്ട് ഓട്ടോകളും ഒരു കാറും തകർന്നു; ഒമ്പതുപേർക്ക് പരിക്ക്
ഇടുക്കി: ബ്രേക്ക് നഷ്ടമായ കെഎസ്ആർടിസി ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി ഒമ്പത് പേർക്ക് പരിക്കേറ്റു.

ഏലപ്പാറ ബസ് സ്റ്റാൻഡിൽനിന്ന് റോഡിലേക്ക് ഇറങ്ങിയ ബസ് ബ്രേക്ക് നഷ്ടമായതോടെ സെൻട്രൽ ജങ്ഷനിൽവെച്ച് വേഗത കൂടി ഓട്ടോറിക്ഷാ സ്റ്റാൻഡിലേക് ഇടിച്ചുകയറുകയായിരുന്നു

ചേർത്തലയിൽ നിന്ന് നെടുങ്കണ്ടത്തേക്ക് സർവീസ് നടത്തുന്ന ചേർത്തല ഡിപ്പോയിലെ ആർപിസി 756 നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്

Post a Comment

Previous Post Next Post