പടന്ന റഹ്മാനിയ കേന്ദ്ര മദ്രസ എസ്കെഎസ്ബിവി ബാല ഇന്ത്യ സംഘടിപ്പിച്ചു

(www.kl14onlinenews.com)
(26-Jan-2023)

പടന്ന റഹ്മാനിയ കേന്ദ്ര മദ്രസ എസ്കെഎസ്ബിവി ബാല ഇന്ത്യ സംഘടിപ്പിച്ചു
പടന്ന: ഇന്ത്യ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി
'സുരക്ഷിതം ഇന്ത്യ ഈ കരങ്ങളിൽ '
എന്ന പ്രമേയത്തിൽ എസ് കെ എസ് ബി വി പടന്ന റഹ് മാനിയ കേന്ദ്ര മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ റഹ്മാനിയ കേന്ദ്ര മദ്രസ അങ്കണത്തിൽ ബാല ഇന്ത്യ തീർത്തു. എസ് കെ എസ് ബി വി ബാല ഇന്ത്യയുടെ ഭാഗമായി നടന്ന ചടങ്ങിൽ റഹ് മാനിയ സദർ മുഅല്ലിം യു എം ജമാലുദ്ധീൻ ഫൈസി അധ്യക്ഷത വഹിച്ചു. മദ്രസ മാനേജ്മെന്റ് ചെയർമാൻ കെ എം ശംസുദ്ദീൻ ഹാജി ദേശിയ പതാക ഉയർത്തി പരിപാടി ഉൽഘാടനം നിർവ്വഹിച്ചു.
അശ്റഫ് മൗലവി മൂർന്നാട് പ്രമേയ പ്രഭാഷണം നടത്തി. എ എം ശിബ് ലി ദേശ ഭക്തി ഗാനം ആലപിച്ചു. മുഹമ്മദ് ബിനു മുനീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റാഈസ് മൗലവി, നാസർ ഫൈസി, മുഹമ്മദലി സഅദി സംബന്ധിച്ചു. മുജീബ് അസ്ഹരി സ്വാഗതവും സഈദ് ദാരിമി പടന്ന നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post