സ്വര്‍‌ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയില്‍; ഒരു പവന് 42,480 രൂപയായി

(www.kl14onlinenews.com)
(26-Jan-2023)

സ്വര്‍‌ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയില്‍; ഒരു പവന് 42,480 രൂപയായി
തിരുവനന്തപുരം :
സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ കുതിപ്പ് തുടരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില. 2020 ഓഗസ്റ്റ് 7ന് 42,000 രൂപയിലെത്തിയ സ്വര്‍ണവില കഴിഞ്ഞ രണ്ട് ദിവസമായി 42,160 എന്ന നിലയില്‍ സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. പവന് 320 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 5,310 രൂപയാണ് ഇന്നത്തെ വില. നാല് ദിവസമായി മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് വില കുത്തനെ കൂടിയത്. ഒരു പവൻ സ്വർണത്തിന് തിങ്കളാഴ്ച 41,880 രൂപയായിരുന്നു.

2023 ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:

ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280
ജനുവരി 10: 41,160
ജനുവരി 11: 41,040
ജനുവരി 12: 41,120
ജനുവരി 13: 41,280
ജനുവരി 14: 41,600
ജനുവരി 15: 41,600
ജനുവരി 16: 41,760
ജനുവരി 17: 41,760
ജനുവരി 18: 41,600
ജനുവരി 19: 41,600
ജനുവരി 20: 41,880
ജനുവരി 21: 41,800
ജനുവരി 22: 41,800
ജനുവരി 23: 41,880
ജനുവരി 24: 42,160
ജനുവരി 25: 42,160
ജനുവരി 26: 42,480 (ഈ മാസത്തെ ഏറ്റവും കൂടിയ വില)

Post a Comment

Previous Post Next Post