റിപ്പബ്ലിക് ദിന പരേഡ്; ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

(www.kl14onlinenews.com)

(25-Jan-2023)

റിപ്പബ്ലിക് ദിന പരേഡ്; ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ഡൽഹി :ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയെ സ്വാഗതം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ വെച്ചായിരുന്നു സ്വീകരണം. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുള്‍പ്പെടെയുളള കേന്ദ്രമന്ത്രിമാരും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയും അബ്ദെല്‍ ഫത്താഹ് എല്‍ സിസിയെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിമാരും എത്തിയിരുന്നു.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ അദ്ദേഹം മുഖ്യാതിഥിയാകും. ജനുവരി 24 മുതല്‍ 27 വരെ നടക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തില്‍ അഞ്ച് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ള ഉന്നതതല പ്രതിനിധി സംഘവും എല്‍-സിസിയെ അനുഗമിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് മുര്‍മുവും ഈജിപ്ഷ്യന്‍ പ്രസിഡന്റിനൊപ്പമുളള ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയും ഈജിപ്തും നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 75 വാര്‍ഷികവും ഇക്കൊല്ലം ആഘോഷിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ജി 20 പ്രസിഡന്‍സിയിലാണ ഇന്ത്യ ഈജിപ്തിനെ അതിഥി രാജ്യമായി ക്ഷണിച്ചത്.

ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഒത്തുചേരലിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഈജിപ്ഷ്യന്‍ വക്താവ് പറഞ്ഞു. പിന്നീട്, സിസി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.


Post a Comment

Previous Post Next Post