സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗം മത്സരത്തിൽ ബി ഗ്രേഡ് ലഭിച്ച ഫാത്തിമത്ത് സാനിയെ ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു

(www.kl14onlinenews.com)
(26-Jan-2023)

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗം മത്സരത്തിൽ ബി ഗ്രേഡ് ലഭിച്ച ഫാത്തിമത്ത് സാനിയെ ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു
കുമ്പള:
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ബി ഗ്രേഡ് ലഭിച്ച കുമ്പള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ഫാത്തിമത്ത് സാനിയെ ദുബായ് മലബാർ കലാ സാംസ്കാരിക വേദി അനുമോദിച്ചു. കുമ്പള: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ബി ഗ്രേഡ് ലഭിച്ച കുമ്പള ഹയർ സെക്കൻറി സ്കൂളിലെ സാനിയ എന്ന വിദ്യാർത്ഥിനിയെ മലബാർ ദുബൈ കലാ സാംസ്കാരിക വേദി അനുമോദിച്ചു
ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ കെ ആരിഫ് അധ്യക്ഷത വഹിച്ചു കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു വാണിജ്യ പ്രമുഖരായ യൂസഫ് അൽഫലാഹ്
ഗഫൂർ ഏരിയാൽ ഉപഹാരങ്ങളും സമ്മാനവും വിതരണം ചെയ്തു പ്രിൻസിപ്പാൾ ദിവാകരൻ, രവി മാസ്റ്റർ, മദർ പിടിഎ പ്രസിഡണ്ട് വിനീഷ സംസാരിച്ചു.


Post a Comment

Previous Post Next Post