പാഴ്‌സലുകളില്‍ സ്ലിപ് നിര്‍ബന്ധം, എത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്നു രേഖപ്പെടുത്തണം; ഉത്തരവിറങ്ങി

(www.kl14onlinenews.com)
(21-Jan-2023)

പാഴ്‌സലുകളില്‍ സ്ലിപ് നിര്‍ബന്ധം, എത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്നു രേഖപ്പെടുത്തണം; ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് സമയം രേഖപ്പെടുത്താതെ ഭക്ഷ്യവസ്തുക്കള്‍ പാഴ്‌സല്‍ നല്‍കുന്നതു നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പാഴ്‌സല്‍ നല്‍കുന്ന സമയം, എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നീ കാര്യങ്ങള്‍ സ്ലിപ് ആയി രേഖപ്പെടുത്തണമെന്ന് ഉത്തരവില്‍ പറയുന്നു.

ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നേരത്തെ പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയൊണൈസ് നിരോധിച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post