ജില്ലാ ഇ ഡിവിഷൻ ക്രിക്കറ്റ് ബ്ലൈസ് തളങ്കര ചാമ്പ്യന്മാര്‍

(www.kl14onlinenews.com)
(21-Jan-2023)

ജില്ലാ ഇ ഡിവിഷൻ ക്രിക്കറ്റ് ബ്ലൈസ് തളങ്കര ചാമ്പ്യന്മാര്‍
കാസർകോട് :
കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന് വരുന്ന ജില്ലാ ഇ-ഡിവിഷൻ ക്രിക്കറ്റ് ഫൈനലിൽ ബ്ലൈസ് തളങ്കര ചാമ്പ്യന്മാരായി.

ഫൈനലിൽ ശക്തരായ IMCC കാഞ്ഞങ്ങാടിനെ 9 വിക്കറ്റിന് പരാചയപ്പെടുത്തിയാണ് ബ്ലൈസ് തളങ്കര ചാമ്പ്യന്മാരായത്.

ടോസ് നേടിയ IMCC കാഞ്ഞങ്ങാട് ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു.

ബാറ്റ്‌റിങ്ങിന് ഇറങ്ങിയ IMCC കാഞ്ഞങ്ങാട് 14.4 ഓവറിൽ 102 റൺസിന് എല്ലാവരും പുറത്തായപ്പോൾ മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ബ്ലൈസ് തളങ്കര 13.4 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു.

ബൗളിങ്ങിൽ മിന്നും പ്രകടനം നടത്തി 5 വിക്കറ്റ് നേടിയ യാസിർ ആണ് IMCC കാഞ്ഞങ്ങാഡിന്റെ നടുവൊടിച്ചത്.

യാസിർ 5 വിക്കറ്റിനു പുറമെ 32 റൺസും നേടി മികച്ച പ്രകടനം നടത്തി മാൻ ഓഫ് ഫൈനലായി തെരഞ്ഞെടുത്തു. ഇർഷാദ് 9 ഫൗർ അടക്കം 64 റൺസ് നേടി.

ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചു വെച്ച ബ്ലൈസ് തളങ്കരയുടെ ഫർഹത്തിനെ മാൻ ഓഫ് ദി സീരിസായി തെരഞ്ഞെടുത്തു.

കിരീടം നേടിയ ബ്ലൈസ് തളങ്കരയെ ബ്ലൈസ് ഇന്റർനാഷണൽ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post