സിപ്റ്റ ചീമേനിയുടെ ഗ്രാമസന്ധ്യ ശനിയാഴ്ച

(www.kl14onlinenews.com)
(05-Jan-2023)

സിപ്റ്റ ചീമേനിയുടെ ഗ്രാമസന്ധ്യ ശനിയാഴ്ച
ചെറുവത്തൂർ: ചീമേനി പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ്റെ ഒന്നാം വാർഷിക പരിപാടിയുടെ ഭാഗമായി ഗ്രാമസന്ധ്യ സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക്
ചീമേനി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന പരിപാടി എം.രാജഗോപാലൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വത്സലന്റെ അധ്യക്ഷനാകും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യാതിഥിയാകും. ഈ വർഷം ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നും എൽ എസ്‌ എസ്‌ /യു എസ്‌ എസ്‌ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ജില്ലാ ജഡ്ജ് സി സുരേഷ്‌കുമാർ ഉപഹാരം നൽകി അനുമോദിക്കും. ഈ കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയിലെ ആദ്യ ഇരട്ട സ്വർണ്ണ ജേതാവ് ചീമേനി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അഖില രാജുവിനും ചീമേനി യിലെ ആദ്യകാല വ്യാപാരി നേതാവും വിമുക്ത ഭടനുമായ കുടുക്കേൻ നാരായണനും സിപ്റ്റയുടെ സ്നേഹാദരം കൈമാറും. തുടർന്ന് പ്രേദേശത്തെ വിവിധ ക്ലബ്ബുകളിലെ കലാകാരൻ മാർ അവതരിപ്പിക്കുന്ന നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, കൈകൊട്ടി ക്കളി, ഒപ്പന, പൂരക്കളി എന്നിവയും കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് ചിലമ്പോലി അവതരിപ്പിക്കുന്ന നാടൻ കലാ മേള ഗോത്ര പെരുമായും അരങ്ങിലെത്തും. വാർത്താ
സമ്മേളനത്തിൽ സിപ്റ്റ ഭാരവാഹികളായ സുഭാഷ് അറുകര, പി വി മോഹനൻ, കെ ചന്ദ്രൻ മാസ്റ്റർ, സി പദ്മനാഭൻ, പി പി സുരേഷ്, ഒയോളം നാരായണൻ മാസ്റ്റർ, മനോജ്‌ പട്ടോളി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post