അണങ്കൂർ മേക്കാർഡം റോഡ്; അധികൃതർ അലംഭാവം വെടിയുക: ടിഎം അബ്ദുൽ ഖാദർ

(www.kl14onlinenews.com)
(05-Jan-2023)

അണങ്കൂർ മേക്കാർഡം റോഡ്; അധികൃതർ അലംഭാവം വെടിയുക: ടിഎം അബ്ദുൽ ഖാദർ
കാസർകോട് :അണങ്കൂർ
മേക്കർഡം റോഡിന്റെ നിർമാണത്തിലെ മെല്ലെപോക്കിൽ പ്രധിഷേധവുമായി പൊതുപ്രവർത്തകൻ ടിഎം അബ്ദുൽ ഖാദർ.

മേഖലയിലെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമാണ് അണങ്കൂർ - ബെദിര മേക്കർഡം റോഡ്.
കുറെ പ്രധിഷേധങ്ങളുടെ ഫലമായി, 3 വർഷം മുൻപ് റോഡ് പണി തുടങ്ങിയെങ്കിലും, ഉദ്ദേശിച്ച റോഡിന്റെ 10% പോലും പണി പൂർത്തിയാകാതെ നാട്ടുകാർ ബുദ്ധിമുട്ടിലാണ്.
ആയിരകണക്കിന് വിദ്യാർത്ഥികളും യാത്രക്കാരും ആശ്രയിക്കുന്ന റോഡിന്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണെന്നും
ഈ റോഡിന്റെ നിർമാണം ഘട്ടം ഘട്ടമായി നീട്ടാതെ, എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും ഇനിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ടിഎം അബ്ദുൽ ഖാദർ പ്രസ്താവനയിൽ പറഞ്ഞു.

Post a Comment

Previous Post Next Post