ഒഡീഷ മന്ത്രിക്ക് നേരെ വെടിയുതിർത്ത എഎസ്ഐയ്ക്ക് മാനസിക വെല്ലുവിളി: ചികിത്സയിലായിരുന്നുവെന്ന് ഭാര്യ

(www.kl14onlinenews.com)
(30-Jan-2023)

ഒഡീഷ മന്ത്രിക്ക് നേരെ വെടിയുതിർത്ത എഎസ്ഐയ്ക്ക് മാനസിക വെല്ലുവിളി: ചികിത്സയിലായിരുന്നുവെന്ന് ഭാര്യ
ഒഡീഷ ആരോഗ്യമന്ത്രിയെ വെടിവെച്ച് പരിക്കേൽപ്പിച്ച പോലീസുകാരന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യാ ടുഡേയോട് പറഞ്ഞു. വർഷങ്ങളായി അദ്ദേഹം ചികിത്സയിലാണെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ജാർസുഗുഡ ജില്ലയിലെ ബ്രിജ്രാജ് നഗറിന് സമീപത്ത് വെച്ചാണ് മന്ത്രിയ്ക്ക് നേരെ എഎസ്‌ഐ ഗോപാൽ ദാസ് വെടിയുതിർക്കുന്നത്.

''എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. വാർത്തയിലൂടെയാണ് സംഭവത്തെ കുറിച്ച് ഞാനറിയുന്നത്. സംഭവം നടക്കുമ്പോൾ ഞങ്ങൾ വീട്ടിലാണ്. മകളോട് രാവിലെ വീഡിയോ കോളിൽ അദ്ദേഹം സംസാരിച്ചിരുന്നു, തന്നോട് സംസാരിച്ചിരുന്നില്ല''അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഗോപാൽ ദാസിന്റെ ഭാര്യ ജയന്തി ദാസ്  പറഞ്ഞു.

'മാനസിക ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹം കഴിഞ്ഞ ഏഴ്-എട്ട് വർഷമായി ചികിത്സയിലാണ്. മരുന്ന് കഴിച്ചതിന് ശേഷം അദ്ദേഹം സാധാരണ രീതിയിൽ പെരുമാറും. അഞ്ച് മാസം മുമ്പാണ് അദ്ദേഹം അവസാനമായി നാട്ടിൽ വന്നത്' അവർ കൂട്ടിച്ചേർത്തു. ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ആരോഗ്യമന്ത്രി നബാ കിഷോർ ദാസിന് നേരെ ഗോപാൽ വെടിയുതിർക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ മന്ത്രിയെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മന്ത്രിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഒരു പരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്. മന്ത്രി കാറിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ എഎസ്‌ഐ വെടിയുതിർക്കുകയയിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രദേശത്ത് അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കേസ് ഒഡീഷ ക്രൈംബ്രാഞ്ച് അന്വേഷിക്കും


Post a Comment

Previous Post Next Post