കുമ്പോൽ തങ്ങൾ ഉറൂസിന്​ നാളെ തുടക്കം

(www.kl14onlinenews.com)
(18-Jan-2023)

കുമ്പോൽ തങ്ങൾ ഉറൂസിന്​ നാളെ തുടക്കം

കുമ്പള :കുമ്പോൽ സയ്യിദ് മുഹമ്മദ് പാപ്പം കോയ തങ്ങളുടെ 90-ാം ആണ്ട് നേർച്ചക്കും സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ ഉറൂസിനും നാളെ തുടക്കമാകും .കുമ്പോൽ കെ എസ് സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ പതാക ഉയർത്തുന്നത്തോടെ പരിപാടികൾക്ക് സമാരംഭം കുറിക്കും .തുടർന്ന് ബുർദ മജ്‌ലിസും അസറിനു ശേഷം സയ്യിദ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ ജലാലിയ റാത്തീബും നടക്കും .വെള്ളിയാഴ്ച്ച നാരിയത്ത് സ്വലാത്ത് ,ഖത്മുൽ ഖുർ ആൻ ,പ്രവാചക പ്രകീർത്തന സദസ്സ് ,മഖാം സിയാറത്ത് ,ശാദുലി റാത്തീബ് എന്നീ പരിപാടികൾ നടക്കും .ശനിയാഴ്ച അജ്മീർ മൗലൂദ് ,മുഹ്‌യുദ്ദീൻ മൗലൂദ് ,രിഫാഈ മൗലൂദ് ,ബദർ മൗലൂദ് എന്നിവ നടക്കും .ഞായറാഴ്ച സുബ്ഹി നിസ്‌കാരാനന്തരം മൻഖൂസ് മൗലൂദ് നടക്കും .തുടർന്ന് ലക്ഷം പേർക്ക് അന്നദാനത്തോടെ ഉറൂസ്‌ സമാപിക്കും

Post a Comment

Previous Post Next Post